52കാരിയെ ആക്രമിച്ച സംഭവം; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാ നടത്തിയ കേസില്‍ അറസ്റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നേരത്തെ ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. മറ്റ് കേസുകളില്‍ ഇതിനോടകം ജാമ്യം ലഭിച്ചതിനാല്‍ സന്നിധാനത്തെ ആക്രമണം സംബന്ധിച്ച കേസില്‍ ജാമ്യം കിട്ടിയാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാം.

Exit mobile version