കൊട്ടാക്കമ്പൂരിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അവര്‍ പറന്നുയരുന്നു, അഭിമന്യുവിന്റെ സ്വപ്‌ന വസതിയിലേക്ക്..! താക്കോല്‍ ദാനം ഉടന്‍

വട്ടവട: മഹാരാജാസിന്റെ കണ്ണീരോര്‍മ്മ അഭിമന്യുവിന്റെ സ്വപ്‌നം പൂവണിയുന്നു. കൊട്ടാക്കമ്പൂരിലെ ഒറ്റമുറി വീട്ടില്‍ നിന്ന് അവര്‍ പറന്നുയരുന്നു. ആ നിര്‍ധന കുടുംബത്തിനായി സിപിഎം ഒരുക്കുന്ന വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. വീടിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രിയായിരിക്കും നിര്‍വ്വഹിക്കുക. അതേസമയം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ചടങ്ങ് നടത്തുമെന്നാണ് അറിയുന്നത്.

കൊട്ടാക്കമ്പൂര്‍-കോവില്ലൂര്‍ റോഡരികില്‍ പാര്‍ട്ടി വാങ്ങിയ 10 സെന്റ് സ്ഥലത്താണ് 3 കിടപ്പുമുറി, ഹാള്‍, അടുക്കള, പൂജാമുറി എന്നിവ ഉള്‍പ്പെടുന്ന 1256 ചതുരശ്ര അടി വീടൊരുങ്ങുന്നത്. കൊട്ടാക്കമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് ചെയര്‍മാനായ സമിതിക്കാണു നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. മൊത്തം സ്ഥലം ഉള്‍പ്പെടെ 35 ലക്ഷം രൂപയാണ് ചെലവ്. പെയിന്റിങ് ഉള്‍പ്പെടെ ഡിസംബര്‍ 20നു മുമ്പ് പൂര്‍ത്തീകരിക്കാനാണു ശ്രമം.

ഈ മാസം 11നായിരുന്നു അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം നടന്നത്. പാര്‍ട്ടി തന്നെയാണ് വിവാഹത്തിന് മേല്‍കൈ എടുത്തത്.

Exit mobile version