കോട്ടയം ജില്ലയിൽ കൊറോണ ബാധിതർ സഞ്ചരിച്ച പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സ്ഥലവും സമയവും ഇങ്ങനെ

തിരുവനന്തപുരം: കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചവർ യാത്ര ചെയ്ത സ്ഥലങ്ങളും സമയവും സംബന്ധിച്ച പുതിയ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് എട്ട് വരെ ഇവർ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് വ്യാഴാഴ്ച പുറത്തിറക്കിയത്. രണ്ടുപേരും സഞ്ചരിച്ച സ്ഥലങ്ങളും സമയവും ഇതിൽ അറിയാം.

പ്രസ്തുത തീയതികളിൽ നിശ്ചിത സമയങ്ങളിൽ അതത് സ്ഥലങ്ങളിലുണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിങ് പരിശോധനകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇവർ 0481 2583200, 7034668777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ഒരുപക്ഷേ, ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണുമെന്നും, എന്നാൽ ചിലർ നിർഭാഗ്യവശാൽ ശ്രദ്ധയിൽപ്പെടാതെ വന്നിട്ടുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അത്തരം ആളുകൾക്കു ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനാണ് ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.

Exit mobile version