നടന്‍ തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ നിര്യാതനായി

കൊച്ചി: നടന്‍ തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ നിര്യാതനായി. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 55 വയസായിരുന്നു.

1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും അദ്ദേഹം സജീവമായിരുന്നു. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി, മാതാവ്: ശാന്ത. ഷമ്മി തിലകന്‍, ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Exit mobile version