പ്ലാസ്റ്റിക് നിരോധനം എത്രപെട്ടെന്നാണ് ഫലവത്തായത്; ഇടതുസർക്കാറിനെ അഭിനന്ദിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി

തൃശ്ശൂർ: പലപ്പോഴും അസാധ്യമെന്ന തോന്നുന്ന കാര്യങ്ങൾ പ്രവർത്തിയിലൂടെ ചെയ്ത് തെളിയിച്ച ഇടതു സർക്കാരിനെ അഭിനന്ദിച്ച് പ്രശസ്ത എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടി. പ്ലാസ്റ്റിക് നിരോധനം സമഗ്രമായി നടപ്പിലാക്കിയ ഇടതു സർക്കാറിനെ അഭിനന്ദിച്ചാണ് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തം വീട്ടിലെ അനുഭവങ്ങൾ പങ്കുവെച്ചാണ് ശാരദക്കുട്ടി പ്ലാസ്റ്റിക് നിരോധനത്തെ ഉള്ളുതുറന്ന് അഭിനന്ദിക്കുന്നത്. വൃത്തിയുള്ള അടുക്കള സമ്മാനിക്കാൻ സഹായിച്ച ഇടതുപക്ഷ സർക്കാറിനെ അഭിനന്ദിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ശാരദക്കുട്ടി വിശദീകരിക്കുന്നു.

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:

‘പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കാനായി വാങ്ങിയ ഈ ബിൻ സദാ നിറഞ്ഞിരുന്നു രണ്ടു മാസം മുൻപു വരെ. നിറഞ്ഞു വരുന്നതനുസരിച്ച് കടകളിൽ തിരികെ നൽകുകയായിരുന്നു പതിവ്. ഇന്നതിൽ നിക്ഷേപിക്കാൻ ഒരു കുഞ്ഞിക്കവർ പോലുമില്ല. സംസ്ഥാന സർക്കാരിന്റെ ‘പ്ലാസ്റ്റിക് നിരോധനം’ എത്ര പെട്ടെന്നാണ് ഫലവത്തായത്.കടലാസ് കവറുകൾ, തുണി, ചണം ബാഗുകൾ സൂക്ഷിക്കാം ഇനി ഇതിനുള്ളിൽ.
വൃത്തിയും ശുദ്ധിയും അധികരിച്ച ഒരടുക്കള, അതിന്റെ നന്ദി ഇടതുപക്ഷസർക്കാരിനെ അറിയിക്കുന്നു ‘

Exit mobile version