രോഗങ്ങൾ പടരുന്നത് തടയാൻ കഷ്ടപ്പെടുമ്പോൾ അതിന് നേരെ പരസ്യമായി കാർക്കിച്ച് തുപ്പരുത്; ശിക്ഷ 5000 രൂപയും ഒരു വർഷം വരെ തടവും

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇറങ്ങി പൊതുസ്ഥലത്ത് എവിടെയെങ്കിലും തുപ്പിയാൽ ഇനി ജയിലിൽ കിടന്ന് ഉണ്ട തിന്നാം. പുറത്തിറങ്ങി തുപ്പുന്നവരെ ഒരു വർഷം വരെ തടവുശിക്ഷയും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തി ‘ആദരിക്കാൻ’ തന്നെയാണ് പോലീസ് സേനയുടെ തീരുമാനം.

പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വകുപ്പു ചുമത്തി കേസെടുക്കാൻ സിറ്റി പോലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്. അല്ലെങ്കിൽ 5000 രൂപ പിഴ നൽകേണ്ടി വരും. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുള്ളതിനാലാണ് കേരള പോലീസ് ആക്ട് വകുപ്പ് 120 (ഇ) പ്രകാരമുള്ള നടപടി സ്വീകരിക്കുന്നത്.

ഇന്നു മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്നും കമ്മിഷണർ എവി ജോർജ് ഉത്തരവിട്ടു. നഗരവും പരിസരവും ശുചിത്വത്തോടു കൂടി കാത്തു സൂക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കടമയാണെന്നും പോലീസിന്റെ ഉത്തരവ് ഓർമ്മിപ്പിക്കുന്നു.

Exit mobile version