പക്ഷിപ്പനി വ്യാപനം തടയും; കോഴി ഫാമുകള്‍ക്കും ചിക്കന്‍ സ്റ്റാളുകള്‍ക്കും വിലക്ക്

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുക്കം നഗരസഭാ പരിധിയില്‍ കോഴി ഫാമുകള്‍ക്കും ചിക്കന്‍ സ്റ്റാളുകള്‍ക്കും താത്കാലിക വിലക്കേര്‍പ്പെടുത്തി. നഗരസഭ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നഗരസഭ പരിധിയിലെ മുഴുവന്‍ ചിക്കന്‍ ഫാമുകളുടെയും ചിക്കന്‍ സ്റ്റാളുകളുടെയും ലൈസന്‍സ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്താണ് നടപടി.

പക്ഷിപ്പനി വ്യാപനം തടയുന്നതിനാണ് പുതിയ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. മുക്കം നഗരസഭ പരിധിയിലെ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിറകേയാണ് കോഴി ഫാമുകള്‍ക്കും ചിക്കന്‍ സ്റ്റാള്‍ക്കും താത്കാലിക വിലക്കേര്‍പ്പെടുത്തി നഗരസഭ ഉത്തരവിറക്കിയത്.

നഗരസഭ പരിധിയിലെ മുഴുവന്‍ ചിക്കന്‍ ഫാമുകളുടെയും ചിക്കന്‍ സ്റ്റാളുകളുടെയും ലൈസന്‍സ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. ഉത്തരവ് പ്രകാരം ഇനിയൊരു നിര്‍ദേശമുണ്ടാകുന്നത് വരെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി. പക്ഷിപ്പനി ബാധിത പ്രദേശങ്ങളായ വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും വളര്‍ത്തു പക്ഷികളെ കൊല്ലുന്നത് തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Exit mobile version