പട്ടി കാലില്‍ കടിച്ചു; കടിച്ച പട്ടിയെ വിദ്യാര്‍ത്ഥിനി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, സംഭവം നാഥാപുരത്ത്

നാദാപുരം: കോഴിക്കോട് നാദാപുരത്ത് തെരുവുപട്ടിയുടെ ആക്രമണം. വിദ്യാര്‍ത്ഥിനിയടക്കം മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം വൈകീട്ടോടെയാണ് പട്ടിയുടെ ആക്രമണം നടന്നത്. മന്നമ്പത്ത് മുരളി(48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി(65), പ്ലസ് ടു വിദ്യാര്‍ത്ഥിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വീടിന് സമീപത്ത് വെച്ചാണ് പെണ്‍കുട്ടിക്ക് കാലില്‍ പട്ടിയുടെ കടിയേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടി പട്ടിയുടെ കഴുത്തില്‍ പിടുത്തമിടുകയായിരുന്നു. കാലിന് കടിയേറ്റ പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥമാണ് പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കിയത്.

Exit mobile version