പഴയൊരു കസേര ചോദിച്ചു; പുതിയ രണ്ട് കസേരകള്‍ വാങ്ങി നല്‍കി പോലീസ്, കുഞ്ഞുമനസ്സിന് ഇരട്ടി സന്തോഷം, ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹം

വീട്ടില്‍ എത്തിയാണ് കസേര കൈമാറിയത്.

ചേര്‍ത്തല: പഴയൊരു കസേര ചോദിച്ചെത്തിയ കുട്ടിക്ക് രണ്ട് പുതിയ കസേരകള്‍ വാങ്ങി നല്‍കി പോലീസ്. ചേര്‍ത്തല ഡിവൈഎസ്പി ഓഫീസിലെ പോലീസാണ് ഓഫീസിന് പിന്നിലിട്ട പഴയൊരു കസേര ചോദിച്ചെത്തിയ കുട്ടി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ഇരുന്നു പഠിക്കാന്‍ ഓഫീസിന് പിന്നിലിട്ടിരിക്കുന്ന പഴയ കസേര ചോദിച്ച് ആറാം ക്ലാസുകാരന്‍ എത്തുകയായിരുന്നു. എന്നാല്‍ പഴയത് നല്‍കാന്‍ തയ്യാറായില്ല. കുട്ടിയെ മടക്കി അയക്കുകയും ചെയ്തു. പിന്നാലെ പോലീസ് കസേര വാങ്ങി നല്‍കുകയായിരുന്നു. വീട്ടില്‍ എത്തിയാണ് കസേര കൈമാറിയത്.

എഎസ് കനാല്‍ തീരത്ത് പുറമ്പോക്കിലെ കൂരയിലാണ് ആറാം ക്ലാസുകാരന്റെ താമസം. വീട്ടില്‍ കസേരയില്ലാത്തതിനാലാണ് കുട്ടി കസേര തേടിയിറങ്ങിയത്. പുതിയ രണ്ട് കസേരകള്‍ ഡിവൈഎസ്പി എജി ലാല്‍ കുട്ടിക്ക് കൈമാറി. കുട്ടിയുടെ പിതാവ് അരയ്ക്കുതാഴെ തളര്‍ന്ന് കിടപ്പിലാണ്. മാതാവ് ലോട്ടറി വിറ്റാണ് കുടുംബം നോക്കുന്നത്.

Exit mobile version