മൂന്നാറിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

മൂന്നാർ: മൂന്നാറിനു സമീപം കുണ്ടളയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കുണ്ടളയിലെ പുതുക്കടിയിലാണ് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്.

അപകടത്തിൽ പൊന്നാനി സ്വദേശിയും, കുമ്പിടിയിൽ താമസക്കാരനുമായ മുബാരിസാണ് മരണപ്പെട്ടത്. വാഹനത്തിൽ തിരൂർ സ്വദേശികളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും പരുക്ക് ഗുരുതരമാണ്. അപകടകാരണം വ്യക്തമായിട്ടില്ല.

Exit mobile version