ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍, പണക്കാരന്‍; എത്ര വേര്‍തിരിവുണ്ടായാലും മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കും; ശക്തമായ സന്ദേശം പകര്‍ന്ന് രമ്യ നമ്പീശന്‍

തിരുവനന്തപുരം: ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍, പണക്കാരന്‍, മനുഷ്യര്‍ക്കിടയില്‍ എന്തൊക്കെ വേര്‍തിരിവുണ്ടായാലും മരിച്ചുകഴിഞ്ഞാല്‍ ഒരുപോലെയാണെന്ന് നടി രമ്യ നമ്പീശന്‍. രാജ്യത്തിന്റെ തലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രമ്യയുടെ പ്രതികരണം.

ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ നിരവധി പേരാണ് മരിച്ചത്. പലര്‍ക്കും വീടും ഉപജീവനമാര്‍ഗവുമെല്ലാം നഷ്ടമായി. ഈ പശ്ചാത്തലത്തിലായിരുന്നു ശക്തമായ സന്ദേശവുമായി നടി രമ്യാ നമ്പീശന്‍ രംഗത്തെത്തിയത്. തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യയുടെ ട്വീറ്റ്.

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കുമെന്ന് രമ്യ ട്വിറ്ററില്‍ കുറിച്ചു. രമ്യയുടെ ട്വീറ്റ് ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തു. നിരവധി പേരാണ് രമ്യയുടെ പോസ്റ്റിന് താഴെ പ്രതികരിച്ചത്.

Exit mobile version