അടിയന്തരാവസ്ഥ കാലത്ത് പോലുമില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് താന്‍ നേരിടുന്നത്; കെ സുരേന്ദ്രന്‍

കോഴിക്കോട്: തന്നോട് പോലീസ് കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിന് മുമ്പ് കോഴിക്കോട് ജില്ലാ ജയിലിനു മുമ്പില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് താന്‍ നേരിടുന്നത്. കൂടുതല്‍ കള്ളക്കേസില്‍ കുടുക്കാനാണ് പോലീസിന്റെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version