‘സംഘാടകര്‍ പറയുന്നത് ഒരു ലക്ഷം പേര്‍ വരുമെന്ന്, മോഡി ട്രംപിനോട് പറഞ്ഞത് ഒരു കോടിയളുകള്‍ എത്തുമെന്ന്’; തള്ളാന്‍ മോഡിയും വിശ്വസിക്കാനൊരു ട്രംപും; പരിഹസിച്ച് എംബി രാജേഷ്

തൃശ്ശൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെ പരിഹസിച്ച് സിപിഎം നേതാവ് എംബി രാജേഷ്. ട്രംപിനെ സ്വീകരിക്കാന്‍ എത്തുന്നവരുടെ കണക്കുകളുമായി ബന്ധപ്പെട്ടാണ് എംബി രാജേഷിന്റെ പരിഹാസം. അഹമ്മദാബാദില്‍ തന്നെ സ്വീകരിക്കാന്‍ ഒരു കോടിയാളുകള്‍ വരുമെന്ന് മോഡി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയില്‍ കാച്ചിയിട്ടുണ്ട്. അതേ സമയം അഹമ്മദബാദിലെ സംഘാടകര്‍ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിന്റെ നൂറിരട്ടിയാളുകള്‍ വരുമെന്നാണ് മോഡി ട്രംപി നോട് തള്ളിയിരിക്കുന്നത്. ട്രംപാണെങ്കില്‍ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവന്‍ പൊങ്ങച്ചം പറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാന്‍ മോഡിയും, വിശ്വസിക്കാനൊരു ട്രംപും- എംബി രാജേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംബി രാജേഷിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റ്:

അഹമ്മദാബാദില്‍ തന്നെ സ്വീകരിക്കാന്‍ ഒരു കോടിയാളുകള്‍ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയില്‍ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേര്‍ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേ സമയം അഹമ്മദബാദിലെ സംഘാടകര്‍ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിന്റെ നൂറിരട്ടിയാളുകള്‍ വരുമെന്നാണ് മോദി ട്രംപി നോട് തള്ളിയിരിക്കുന്നത്. ട്രം പാണെങ്കില്‍ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവന്‍ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാന്‍ മോദിയും വിശ്വസിക്കാനൊരു ട്രംപും.

പക്ഷേ അഹമ്മദാബാദില്‍ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാല്‍ ട്രം പിന്റെ വിധം മാറിക്കൂടായ്കയില്ല. ട്രം പ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് ംംഎ ലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യണ്‍ ടണ്‍ സാമ്പത്തിക വളര്‍ച്ച എന്നൊക്കെ തളളുന്ന പോലെ ട്രം പിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം.

Exit mobile version