വിഎസിനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കവടിയാറിലെ വീട്ടിലെത്തി

തിരുവനന്തപുരം: ഫിസിയോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പിണറായി വിജയന്‍ അച്യുതാനന്ദന്റെ വീട്ടിലെത്തിയത്. അച്യുതാനന്ദന്റെ ആരോഗ്യവിവരം അന്വേഷിച്ചറിഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തോടൊപ്പം അല്‍പ്പസമയം ചെലവഴിച്ചു.

തിരുവനന്തപുരം കവടിയാറിലെ വിഎസിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ കണ്ടത്. പത്തുമിനിറ്റോളം പിണറായി വിജയന്‍ വിഎസിനൊപ്പം ചെലവഴിച്ചു. കൂടിക്കാഴ്ചക്ക് ശേഷം റൂമില്‍ നിന്ന് ഇറങ്ങിയ പിണറായി വിജയന്‍ വിഎസ് ആരുണ്‍കുമാറിനോട് വിഎസിന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പുണ്ടായ നേരിയ പക്ഷാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദന്‍. ഇതിന് പിന്നാലെ പൊതുപരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയയിരുന്നു അദ്ദേഹം.

Exit mobile version