മാലിന്യത്തിൽ നിന്നും കർണാടകയെ രക്ഷിച്ച് കേരള സർക്കാർ; മുഖ്യമന്ത്രി പിണറായിയോട് നന്ദി പറഞ്ഞ് യെദിയൂരപ്പ

ബംഗളൂരു: കർണാടകത്തിന്റെ അതിർത്തി ജില്ലകളിൽ മാലിന്യം തള്ളുന്നതിന് എതിരെ ശക്തമായ നടപടികൾ എടുത്തതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. കർണാടകയിലെ അതിർത്തി ജില്ലകളിൽ ബയോ-മെഡിക്കൽ , മെഡിക്കൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കേരള സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുന്നതായി യെദിയൂരപ്പ പറഞ്ഞു.

കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലുള്ള ജില്ലകളിൽ ബയോ-മെഡിക്കൽ, ബയോ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻകൈ സ്വീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദി അറിയിക്കുന്നു-എന്നാണ് യെദിയൂരപ്പ പറഞ്ഞത്. ജാഗരി യൂണിറ്റുകളിൽ ബയോ മാനില്യങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്നത് തടയാൻ നടപടി എടുക്കുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.

നേരത്തെ കർണാടകത്തിന്റെ അതിർത്തി ജില്ലകളിൽ ബയോ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നടപടിയെടുക്കണമെന്ന് കർണാടക മാലിന്യ നിയന്ത്രണ ബോർഡ് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ലാബ് റിപ്പോർട്ടും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എഫ്‌ഐആറുമാണ് കേരളത്തിന് അയച്ച കത്തിലുണ്ടായിരുന്നത്. കർണാടക ടെംബിൾ ടൗണിന് സമീപം ബയോ മാലിന്യം തള്ളുന്നതിനിടെ മലപ്പുറം പ്രദേശികളായ രണ്ട് പേരെ നഞ്ചൻഗുഡ് പോലീസ് അറസ്റ്റും ചെയ്തിരുന്നു.

Exit mobile version