അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ നില തൃപ്തികരം; നിരീക്ഷണത്തിൽ തുടരുന്നു

തിരുവനന്തപുരം: അണലി പാമ്പിന്റെ കടയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്റെ നില തൃപ്തികരം. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു ഒരു വീട്ടിലെ കിണറ്റിലിറങ്ങി അണലി പിടികൂടുമ്പോഴായിരുന്നു കടിയേറ്റത്.

വാവ സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആന്റിവെനം നൽകി വരികയാണെന്നും 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷർമദ് പറഞ്ഞു.

പാമ്പിനെ കിണറ്റിൽ നിന്നും പിടിച്ചു പുറത്തിട്ടതിന് ശേഷമാണ് കടിയേറ്റത്. വലത്തെ കൈയിൽ മൂന്നാമത്തെ വിരലിനാണ് കടിയേറ്റതെന്നാണ് റിപ്പോർട്ട്. മൂന്നര മണിക്കൂറിന് ശേഷമായിരുന്നു വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Exit mobile version