വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; എസ്എസ്എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ വര്‍ഷം മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക.

2945 പരീക്ഷാ കേന്ദ്രങ്ങളിലാണുള്ളത്. ഇതില്‍ 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. 1749 പേര് പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷില്‍ 2,01,259 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും.

പ്രാദേശിക ഭാഷകളില്‍ തമിഴ്(2377), കന്നഡ (1527) വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന മൂല്യനിര്‍ണയം 23ന് അവസാനിക്കും. ഫലം എന്നു വരുമെന്ന് വ്യക്തമായിട്ടില്ല.

Exit mobile version