വിമാന യാത്രയിലും ‘പോക്കറ്റടി’; ഇരയായത് ടിക്കാറാം മീണ, 75,000 രൂപ നഷ്ടപ്പെട്ടു!

തിരുവനന്തപുരം: വിമാന യാത്രയിലും പോക്കറ്റടി. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് പോക്കറ്റിടിക്ക് ഇരയായത്. വിമാന യാത്രയ്ക്കിടെയാണ് സംഭവം.

ബാഗില്‍ സൂക്ഷിച്ചിരുന്ന 75000 രൂപയാണ് മീണയ്ക്ക് നഷ്ടമായത്. സംഭവത്തില്‍ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്. 75000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസെടുത്തു.

Exit mobile version