എടിഎം വഴിയും പാല്‍ ലഭിക്കും; മില്‍മയുടെ പുതിയ പദ്ധതി അടുത്തമാസം മുതല്‍

തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് എടിഎം വഴിയും പാല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ശേഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

മില്‍മ പാല്‍ വിതരണത്തിനായി തിരുവനന്തപുരം മേഖലയില്‍ എടിഎം സെന്ററുകള്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ വിതരണ എടിഎം സെന്ററുകള്‍ സ്ഥാപിക്കും. ഓരോ ദിവസവും സെന്ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാര്‍ജില്‍ അടക്കം വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നും എന്നാണ് മില്‍മ അവകാശപ്പെടുന്നത്. പദ്ധതി വിജയകരമാകുമെന്നാണ് മില്‍മയുടെ പ്രതീക്ഷ.

Exit mobile version