സിഎഎക്കെതിരായ സമരത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ട്; മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിവെച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സിഎഎക്കെതിരായ സമരത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‌റെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ ഉന്നയിച്ചു. പൗര്വത നിയമ ഭേദഗതിക്കെതിരായ കേരളത്തിലെ പ്രതിഷേധത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യം പിണറായി സഭയില്‍ സ്ഥിരീകരിച്ചിരുന്നു.

”പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ തീവ്രസ്വഭാവമുള്ളവര്‍ നുഴഞ്ഞുകയറുന്നുവെന്ന് കേരളത്തിലെ ഇടത് സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞിരുന്നു.കേരളത്തില്‍ ഇത് പറ്റില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഡല്‍ഹിയില്‍ ഷഹീന്‍ ബാഗില്‍ ഇത് സാധിക്കും. അവിടെയും തീവ്രസ്വഭാവമുള്ളവര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന്” മോഡി പറഞ്ഞു.

സിഎഎയ്‌ക്കെതിരായ സമരങ്ങളില്‍ നുഴഞ്ഞുകയറുന്ന തീവ്യസ്വഭാവമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്തുകൊണ്ടാണോ കേരളത്തിലെ പ്രക്ഷോഭങ്ങളില്‍ ഇടതുപക്ഷസുഹൃത്തുക്കള്‍ അസ്വസ്ഥരായിരിക്കുന്നത് ആ പ്രശനം എന്തുകൊണ്ട് ഉത്തരേന്ത്യയിലുള്ള സമരങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്ന ചോദ്യം പ്രധാനമന്ത്രി സഭയിലെ ഇടതുപക്ഷ അംഗങ്ങളോട് ചോദിച്ചു.

Exit mobile version