കാസര്‍കോട് വന്‍ സ്വര്‍ണ്ണ വേട്ട; രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍

കസ്റ്റംസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പതിനഞ്ച് കിലോ സ്വര്‍ണ്ണം പിടികൂടിയതായാണ് റിപ്പോര്‍ട്ട്.

കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഇന്ന് പുലര്‍ച്ചയോടെ ബേക്കല്‍ പള്ളിക്കര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം നടന്നത്. കസ്റ്റംസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പതിനഞ്ച് കിലോ സ്വര്‍ണ്ണം പിടികൂടിയതായാണ് റിപ്പോര്‍ട്ട്.

ആറര കോടിയോളം വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. കൊടുവള്ളിയില്‍ നിന്ന് കാറില്‍ കടത്തിയ സ്വര്‍ണ്ണം ആണ് പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

കാറില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കാറിലുണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കസ്റ്റംസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ വേട്ടയാണിത്.

Exit mobile version