കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയത്.

കൊല്ലം: കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം.

അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ജലാലിനെ കൊലപ്പെടുത്തിയ ശേഷം അബ്ദുള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കത്തികൊണ്ട് സ്വന്തം കഴുത്തറുത്തായിരുന്നു ആത്മഹത്യ ശ്രമം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Exit mobile version