കെ സുരേന്ദ്രനെ കോഴിക്കോട് കൊണ്ടുപോയി : തിങ്കളാഴ്ച കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

ഇന്ന് കോഴിക്കോട് സബ് ജയിലില്‍ താമസിപ്പിക്കുന്ന സുരേന്ദ്രനെ നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും

പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ നടന്ന ഒരു പ്രകടനത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ പ്രൊഡക്ഷന്‍ വാറണ്ട് നിലിനില്‍ക്കുന്നതിനാല്‍ നാളെ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് നടപടി.

ഇന്ന് കോഴിക്കോട് സബ് ജയിലില്‍ താമസിപ്പിക്കുന്ന സുരേന്ദ്രനെ നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയ സാഹചര്യത്തില്‍ നാളെ ജാമ്യം കിട്ടിയാലും സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കില്ല. തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം.

നിലവില്‍ ശബരിമലയില്‍ നടന്ന ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുകയാണ് സുരേന്ദ്രന്‍. ചൊവ്വാഴ്ച വീണ്ടും സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.

Exit mobile version