കൊറോണ വൈറസ്; കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 806 പേര്‍, ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട്

തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 806 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്.

806 പേരില്‍ പത്ത് പേരാണ് ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബാക്കി 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ പത്തൊമ്പത് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ഒമ്പത് പേരെ ഡിസ്ചാര്‍ജ് ചെയ്തു. പതിനാറ് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ പത്ത് പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി അഞ്ച് പേരുടെ ഫലം ഇതുവരെ വന്നിട്ടില്ല.

കോഴിക്കോട് ജില്ലയില്‍ 134 പേരാണ് നിരീക്ഷണത്തിലുള്ളത്. ചൈനയില്‍ നിന്ന് വരുന്നവര്‍ മറ്റു സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയംപ്രതിരോധം തീര്‍ക്കണമെന്നും വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍തന്നെ 28 ദിവസം കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത് 170 പേരാണ്. ഏഴായിരത്തോളം പേര്‍ക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version