കോടിയേരിയെ യുഎസിലെ ആശുപത്രിയിൽ സന്ദർശിച്ച് ബാബു ആന്റണി; ചിത്രം പങ്കുവെച്ച് താരം

ഹൂസ്റ്റൺ: യുഎസിൽ ചികിത്സയിൽ തുടരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് നടൻ ബാബു ആന്റണി. ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ വച്ചാണ് കോടിയേരി ബാലകൃഷ്ണനെ ബാബു ആന്റണി സന്ദർശിച്ചത്.

കോടിയേരിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ എസ്ആർ വിനോദിനിയുമുണ്ട്.ബാബു ആന്റണി തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചികിത്സയ്ക്കായി യുഎസിലേക്ക് തിരിച്ച കോടിയേരി ബാലകൃഷ്ണൻ ഔദ്യോഗിക ചുമതലകളിൽ നിന്നും അവധി എടുത്തിരിക്കുകയാണ്.

നേരത്തെ, കോടിയേരിക്ക് പകരക്കാരനായി ചുമതലകൾ ഏറ്റെടുക്കാൻ മറ്റൊരാളെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമെന്ന മാധ്യമ വാർത്തകളെ സിപിഎം തള്ളി കളഞ്ഞിരുന്നു.

Exit mobile version