ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസിനെ തെരഞ്ഞെടുത്തു

2012ല്‍ ആലപ്പുഴയിലും 2015ല്‍ കൊല്ലത്തുമായി നടന്ന സംസ്ഥാന സമ്മേളനങ്ങളിലും അസീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

തിരുവനന്തപുരം: ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയായി എഎ അസീസ് തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ആലപ്പുഴയിലും 2015ല്‍ കൊല്ലത്തുമായി നടന്ന സംസ്ഥാന സമ്മേളനങ്ങളിലും അസീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെടും മുന്‍പ് പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും യുടിയുസി സംസ്ഥാന സെക്രട്ടറിയായും അസീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ യുടിയുസിയുടെ ദേശീയ പ്രസിഡന്റാണ്.

2001ലും, 2006ലും, 2011ലും, മൂന്നുതവണയായി ഇരവിപുരം സീറ്റില്‍ നിന്നും അസീസ് നിയമസഭയിലേക്കെത്തി. കശുവണ്ടി തൊഴിലാളി യൂണിയന്‍, കേരള വാട്ടര്‍ വര്‍ക്‌സ് എംപ്ലോയിസ് യൂണിയന്‍ എന്നിങ്ങനെ അന്‍പതോളം യൂണിയനുകളുടെ ഭാരവാഹി കൂടിയാണ് എഎ അസീസ്.

Exit mobile version