മനുഷ്യ മഹാ ശൃംഖലയെ കളിയാക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് കെ സുരേന്ദ്രന്‍; ഒരു വര്‍ഷം മുന്നേ നടന്ന പരിപാടിയുടെ ചിത്രങ്ങളാണെന്ന് സോഷ്യല്‍ മീഡിയ; വീണ്ടും തേഞ്ഞോട്ടി കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: മനുഷ്യ മഹാ ശൃംഖലയെ കളിയാക്കി എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അബദ്ധം പിണഞ്ഞ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ നടത്തിയ മനുഷ്യ മഹാ ശൃംഖലയെ പരിഹസിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്ത വനിതകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റില്‍, മനുഷ്യ മഹാ ശൃംഖലയില്‍ നിന്നുള്ള ചിത്രം എന്ന തരത്തില്‍ ഒരു ഫോട്ടോയും കെ സുരേന്ദ്രന്‍ പങ്കുവെച്ചിരുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ ഫോട്ടോയിലാണ് കെ സുരേന്ദ്രന് അബദ്ധം പിണഞ്ഞത്. ഒരു വര്‍ഷം മുന്നേ നടന്ന പരിപാടിയുടെ ചിത്രമാണ് മനുഷ്യ മഹാ ശൃംഖലയുടെത് എന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ പങ്കുവെച്ചത്. ഒരു വര്‍ഷം മുന്നേ നടന്ന വനിതാ മതിലിലെ ചിത്രങ്ങളാണ് കെ സുരേന്ദ്രന്‍ മനുഷ്യ മഹാ ശൃംഖലയുടെത് എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് വൈറലായതോടെ കെ സുരേന്ദ്രനെ ട്രോളി നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. വനിതാ മതില്‍ നടന്നപ്പോള്‍ നിരവധി ബിജെപി നേതാക്കള്‍ തന്നെ, ഇതേ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വനിതാ മതില്‍ പരാജയമാണ് , ആളുകള്‍ ഉണ്ടായിരുന്നില്ല, എന്നൊക്കെ പറഞ്ഞായിരുന്നു അന്ന് ബിജെപി നേതാക്കള്‍ ഈ ചിത്രം പങ്കുവെച്ചത്. അതെ ചിത്രമാണ് കെ സുരേന്ദ്രന്‍ മനുഷ്യ മഹാ ശൃംഖലയുടെത് എന്ന് പറഞ്ഞ് വീണ്ടും പോസ്റ്റ് ചെയ്തത്.

Exit mobile version