നിപ്പ മരണം 18 മാത്രം; ബാക്കിയുള്ള മരണങ്ങള്‍ നിപ്പ സ്ഥിരീകരിക്കാത്തത്; വൈറസ് ബാധയില്‍ മരിച്ചത് 21 പേരെന്ന റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധയില്‍ 21 മരണങ്ങളുണ്ടായെന്ന അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് തളളി ആരോഗ്യമന്ത്രി കെകെ ഷൈലജ.

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധയില്‍ 21 മരണങ്ങളുണ്ടായെന്ന അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് തളളി ആരോഗ്യമന്ത്രി കെകെ ഷൈലജ. 21 നിപ്പമരണമെന്ന് പറഞ്ഞാല്‍ 18 നിപ്പമരണം മാത്രമേ ഉറപ്പിച്ചതാണെന്ന് കണക്കാക്കാനാവൂ.

ബാക്കിയുള്ളവ സംംശയാസ്പദമെന്നേ പറയാനാകൂ എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 21 നിപ്പ മരണം ഉണ്ടായെന്നുള്ള അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. 18 കേസുകളാണ് ലാബില്‍ പരിശോധിച്ച് നിപ്പ ഉണ്ടെന്ന് സ്ഥീരികരിച്ചത്.

സ്വാലിഹിന്റെ മരണത്തോടെയാണ് നിപ്പയാണെന്ന് ഉറപ്പിച്ചത്. മൂന്നൂറില്‍ പരം കേസുകളിലാണ് സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയച്ചത്. രോഗലക്ഷണം കാണിച്ച 5 എണ്ണവും നിപ്പ തന്നെയായിരിക്കാം. പക്ഷേ, അത് നിപ്പ മരണം ആണെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. ടെസ്റ്റ് റിസല്‍ട്ട് അനുസരിച്ച് മാത്രമേ രോഗം നമുക്ക് സ്ഥിരീകരിക്കാനാവൂ എന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

Exit mobile version