റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് അനുശ്രീ

വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ഓര്‍മ്മകളാണ് അനുശ്രീ പങ്കുവച്ചത്.

കൊച്ചി: രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇതോടെ
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടി അനുശ്രീ. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ഓര്‍മ്മകളാണ് അനുശ്രീ പങ്കുവച്ചത്.

”ഇന്ന് ഡല്‍ഹിയിലെ തണുപ്പില്‍ പരേഡ് നടത്തുന്ന ഓരോ എന്‍സിസി കേഡറ്റിനും ആശംസകള്‍ നേരുന്നു”വെന്നായിരുന്നു അനുശ്രീയുടെ കുറിപ്പ്. 12 വര്‍ഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പില്‍ ഇതേ എക്‌സൈറ്റ്‌മെന്റോടെ ആര്‍മ്മി വിങ്ങില്‍ പരേഡ് ചെയ്യാന്‍ തനും ഉണ്ടായിരുന്നുവെന്നും അനുശ്രീ കുറിക്കുന്നു.

Exit mobile version