‘മനുഷ്യരേക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ തിരിച്ചുതരും’ ; തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുത്ത് അനുശ്രീ, വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയകളില്‍ സജീവമായ അനുശ്രീ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു വഴിയോര ചായ കടയില്‍ ഇരുന്ന് കൊണ്ട് പശുവിനും നായയ്ക്കും ബിസ്‌ക്കറ്റ് നല്‍കുന്ന അനുശ്രീയുടെ ഫോട്ടോയാണ് വൈറലാകുന്നത്. അനുശ്രീ പങ്കുവെച്ച ഈ ഫോട്ടോകള്‍ നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. അതിനൊപ്പം തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നാണ് താരം ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ‘മൃഗങ്ങള്‍ക്ക് സ്‌നേഹവും കരുതലും നല്‍കുക അവ അത് മനുഷ്യരേക്കാള്‍ നന്നായി ഇരട്ടിയായി തിരിച്ചുതരും’ – എന്നാണ് അത്.

അതേസമയം, അനുശ്രീയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ് താര. ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് അനുശ്രിയാണ്. ദെസ്വിന്‍ പ്രേമിം തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കുന്നത്. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജെബിന്‍ ജെ ബി പ്രഭ ജോസഫാണ് ‘താരട നിര്‍മിക്കുന്നത്.

Exit mobile version