നടിമാർ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് കേട്ടിട്ടുണ്ട്, എന്നാൽ അങ്ങനെയായിരുന്നോ എന്നൊന്നും അറിയില്ല; സിനിമയിൽ ഗോഡ്ഫാദർ ഉണ്ടായിരുന്നു : അനുശ്രീ

ലാൽജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനം കവൻന്ന നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം പുതിയ വിശേഷങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. സ്വന്തം അഭിപ്രായം തുറന്നുപറയാൻ മടിക്കാത്ത അനുശ്രീ വിവാദത്തിൽപ്പെടുന്നതും അസാധാരണമല്ല. സിനിമയിൽ നടിമാർ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലർ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ടെന്നും, ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലെന്നും അനുശ്രീ പറയുന്നു. മുമ്പത്തെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞവാക്കുകൾ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.


‘ലാൽ ജോസ് സിനിമയിൽ നായികയായി വന്ന ആളെന്ന നിലയിൽ സിനിമയിൽ എനിക്കൊരു ഗോഡ് ഫാദർ ഉണ്ടായിരുന്നു. സാറിന്റെ തണലിൽ നിന്നതുകൊണ്ടാകാം തുടക്കകാലങ്ങളിൽ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല. അയ്യോ സിനിമയിലേക്ക് പോകല്ലെ എന്ന് തുടക്കത്തിൽ പറഞ്ഞ പലരെയും കൊണ്ട് നീ സിനിമയിൽ വന്നത് നന്നായി എന്ന് ഇപ്പോൾ തിരുത്തിപ്പറയിക്കാനായി. അതാണെന്റെ സന്തോഷം. അനുശ്രീ പറഞ്ഞു.

‘സിനിമയിൽ നടിമാർ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലർ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ട്. ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ല. ജീവിക്കാനുള്ള വഴിഎന്നതിനേക്കാൾ ഉപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. വിട്ടുവീഴ്ചകൾ സിനിമയിൽ മാത്രമാണെന്നുള്ള മുൻധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴിൽ ചെയ്യുന്നവർക്കൊന്നും ഇത്തരം വികാര വിചാരങ്ങൾ ഒന്നും ഇല്ലേ’?. അനുശ്രീ ചോദിക്കുന്നു.

Exit mobile version