ഒടുവില്‍ കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു; 12 വൈസ് പ്രസിഡന്റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാര്‍

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെ 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ഘട്ടത്തിലാകും ഇത്.

12 വൈസ് പ്രസിഡന്റുമാരെയും 34 ജനറല്‍ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജോസഫ് വാഴയ്ക്കന്‍, പിസി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ശൂരനാട് രാജശേഖരന്‍, കെപി ധനപാലന്‍, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സിപി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, കെസി റോസക്കുട്ടി, സിപിമുഹമ്മദ്, ശരത് ചന്ദ്രപ്രസാദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

പാലോട് രവി, എഎ ഷുക്കൂര്‍, കെ സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എന്‍ സുബ്രമണ്യന്‍, ജെയ്‌സണ്‍ ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെപി അനില്‍കുമാര്‍, എ തങ്കപ്പന്‍, അബ്ദുള്‍ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീര്‍ ഹുസൈന്‍, ജി രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആര്‍ മഹേഷ്, ഡി സുഗതന്‍, എം മുരളി, സി ചന്ദ്രന്‍, ടോമി കല്ലാണി, ജോണ്‍സണ്‍ അബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ പ്രവീണ്‍ കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എംഎം നസീര്‍, ഡി സോന, അബ്ദുള്‍ റഹ്മാന്‍, ഷാനവാസ് ഖാന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. കെകെ കൊച്ചുമുഹമ്മദ് ട്രഷറര്‍ ആയി തുടരും.

എ-ഐ ഗ്രൂപ്പുകള്‍ക്ക് കൃത്യമായ പ്രാതിനിധ്യവും സാമുദായിക പരിഗണനകളും കണക്കിലെടുത്തുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ പദവി എന്ന തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള പട്ടികയാണ് ഹൈക്കമാന്‍ഡ് പുറത്തുവിട്ടിരിക്കുന്നത്.

Exit mobile version