പെണ്‍മക്കളെ ‘കാക്ക’ സ്പര്‍ശിക്കാതിരിക്കാന്‍ സിന്ദൂരം തൊടും എന്ന് പറയുന്ന സ്ത്രീയുടെ മനസ്സിലെ വര്‍ഗീയത സങ്കല്‍പ്പിച്ചുനോക്കൂ; വൈറലായി കുറിപ്പ്

അവരുടെ പേര് അറിയാത്തതിനാല്‍ പോരാളി എന്ന് അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് സന്ദീപ് ദാസ്.

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് ഒരു ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികള്‍ ചേര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ എത്തിയ യുവതി ഒറ്റയ്ക്കായിരുന്നു നിയമത്തിനെതിരെ പ്രതിഷേധിച്ചത്. എന്നാല്‍ ഈ യുവതിയെ എതിര്‍ത്ത് നിരവധി യുവതികള്‍ രംഗത്ത് എത്തി. യുവതിയെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. എന്നാല്‍ ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവതിയെ അനുകൂലിച്ച് രംഗത്ത് എത്തിയത്.

ഇപ്പോഴിതാ ഈ യുവതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്. അവരുടെ പേര് അറിയാത്തതിനാല്‍ പോരാളി എന്ന് അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് സന്ദീപ് ദാസ്.

മതഭ്രാന്തിനൊപ്പം വിഡ്ഢിത്തം കൂടി ചേര്‍ന്നാല്‍ അത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണ്. അങ്ങനെയുള്ള ഒരു പറ്റം കുലസ്ത്രീകള്‍ക്കു നടുവിലാണ് ഈ പോരാളി ഒറ്റയ്ക്ക് പൊരുതിനിന്നത്.

പെണ്‍മക്കളെ ‘കാക്ക’ സ്പര്‍ശിക്കാതിരിക്കാന്‍ സിന്ദൂരം തൊടും എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിലെ വര്‍ഗീയത എത്രത്തോളമുണ്ടാവുമെന്ന് സങ്കല്‍പ്പിച്ചുനോക്കൂ..!. ‘അല്ലാഹു’ എന്ന വാക്ക് അങ്ങേയറ്റം വെറുപ്പോടെയാണ് ആ സ്ത്രീ ഉച്ചരിക്കുന്നത്. ഇതുപോലുള്ള ആളുകളാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല എന്ന് ആണയിട്ടുകൊണ്ടിരിക്കുന്നത്’. സന്ദീപ് ദാസ് കുറിക്കുന്നു.

ഇപ്പോഴും നിക്ഷ്പക്ഷതയുടെയും സ്വാര്‍ത്ഥതയുടെയും മാളങ്ങളില്‍ ഒളിച്ചിരിക്കുന്നവരേ…നിങ്ങള്‍ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ… മടയില്‍ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ… മനുഷ്യരാകൂ… എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Exit mobile version