‘നില്ല് നില്ല് എന്റെ നീല കുയിലെ’യുമായി ചെടിയും പിടിച്ച് വാഹനങ്ങളുടെ മുന്നില്‍ അഭ്യാസം കളിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ അപായകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ ആവേശം കാണിക്കുകയാണ്

തിരുവനന്തപുരം: ഫേസ്ബുക്കും വാട്‌സ് ആപ്പും പോലെ ഏറ്റവും കൂടുതല്‍ ആളുകളില്‍ പ്രചാരം നേടിയ ആപ്പുകളാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ എന്നിവ. ഈയിടെയായിട്ട് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതാണ്  വാഹനത്തിന് മുന്നിലേക്ക്’ നില്ല് നില്ല് എന്റെ നീല കുയിലെ’ എന്ന ഗാനം ടിക് ടോക്കില്‍ ബാക്ഗ്രൗണ്ടാക്കി കൈയ്യില്‍ കാട്ടു ചെടിയോ തലയില്‍ ഹെല്‍മെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത്. ഇതിന്റെ ധാരളം അനുകരണങ്ങളും കണ്ടുവരുന്നു. ഇതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്.

‘സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ അപായകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നില്‍ എടുത്തു ചാടുമ്പോള്‍ വാഹനത്തിനു ബ്രേക്ക് ചെയ്യാന്‍ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാവസ്ഥയെക്കുറിച്ചോ ഇത്തരക്കാര്‍ ചിന്തിക്കുന്നില്ല. വന്‍ദുരന്തങ്ങള്‍ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ലയെന്ന്’ കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുത്;
അപായകരമായ അനുകരണങ്ങള്‍ വേണ്ട ..

ഫേസ്ബുക്കും വാട്‌സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകള്‍. വീഡിയോ പോസ്റ്റുകള്‍ അതിവേഗം വൈറല്‍ ആകുന്നതുകൊണ്ടു തന്നെ കൂടുതല്‍ ആകര്‍ഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം ഠശരസീേസ ല്‍ ബാക്ഗ്രൗണ്ടാക്കി കൈയ്യില്‍ കാട്ടു ചെടിയോ തലയില്‍ ഹെല്‍മെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെന്‍ഡ് ആക്കി ധാരാളം അനുകരണങ്ങള്‍ നടന്നു വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ആദ്യം ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കില്‍ പിന്നീടത് പ്രൈവറ്റു വാഹനങ്ങള്‍ക്കും ഫോര്‍ വീലറുകള്‍ക്കുീ മുന്നിലായി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോള്‍. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്ത് ചാടുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ അപായകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നില്‍ എടുത്തു ചാടുമ്പോള്‍ വാഹനത്തിനു ബ്രേക്ക് ചെയ്യാന്‍ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാര്‍ ചിന്തിക്കുന്നില്ല. വന്‍ദുരന്തങ്ങള്‍ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

ഓര്‍ക്കുക.. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’

Exit mobile version