എംഎല്‍എമാര്‍ പാസ്സാക്കിയ നിയമത്തിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന് പറയുന്നയാളെ ഗവര്‍ണറെന്ന് വിളിക്കാന്‍ പറ്റുമോ?; കെ മുരളീധരന്‍

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. എംഎല്‍എമാര്‍ ഐക്യകണ്‌ഠ്യേന പാസ്സാക്കിയ നിയമത്തിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന് പറയുന്ന അയാളെ ഗവര്‍ണര്‍ എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് കെ മുരളീധരന്‍ ചോദിച്ചു. ഗവര്‍ണര്‍ സര്‍ സിപിയുടെ ചരിത്രം വായിക്കണമെന്നും
,ഗവര്‍ണ്ണര്‍ ലക്ഷ്ണരേഖ കടക്കുമ്പോള്‍ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

എംഎല്‍എമാര്‍ ഐകകണ്‌ഠ്യേന പാസ്സാക്കിയ നിയമത്തിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ പറയുന്നയാളെ ഗവര്‍ണ്ണര്‍ എന്ന് വിളിക്കാന്‍ പറ്റുമോ. ഇപ്പോഴും അദ്ദേഹത്തിന്റെ ധിക്കാരം തുടരുകയാണ്. ഇപ്പോഴും അദ്ദേഹം പറയുന്നത് താനാണ് പരമാധികാരിയെന്നാണ്- കെ മുരളീധരന്‍ പറഞ്ഞു.

അതാണ് സര്‍ സിപിയുടെ ചരിത്രം വായിക്കണമെന്ന് ഞാന്‍ പറയാന്‍ കാരണം. തിരുവിതാംകൂര്‍ സ്വതന്ത്ര രാഷ്ട്രമാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചയാളായിരുന്നു സര്‍ സിപി. അവസാനം വെട്ടു കിട്ടി അരമൂക്കുമായാണ് തിരുവിതാംകൂറില്‍ നിന്ന് പോയത്’- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഒ രാജഗോപാല്‍ കാണിച്ച നട്ടെല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറെ നിര്‍ത്തേണ്ട ദിക്കില്‍ നിര്‍ത്തണം. ഗവര്‍ണ്ണര്‍ ലക്ഷ്ണരേഖ കടക്കുമ്പോള്‍ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കണം. നട്ടെല്ലോട് കൂടി മറുപടി പറഞ്ഞാല്‍ ഒരുമിച്ച് നീങ്ങാം. പൊതുയോഗത്തില്‍ വീമ്പിളക്കിയാല്‍ പോര എന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version