യതീഷ് ചന്ദ്ര മുഖ്യമന്ത്രിയുടെ ഗുണ്ട! എസ്പിയെ കോടതിയില്‍ മുട്ട് കുത്തിക്കും; ശോഭ സുരേന്ദ്രന്‍

കൊല്ലം : ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തില്‍ എസ്പി യതീഷ് ചന്ദ്രയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. യതീഷ് ചന്ദ്ര മുഖ്യമന്ത്രിയുടെ ഗുണ്ടാപ്പണി നടത്തുകയാണെന്നും യതീഷ് ചന്ദ്രയെ കോടതിമുറിയില്‍ മുട്ടുകുത്തിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ സുരേന്ദ്രന് പാര്‍ട്ടി വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന വാര്‍ത്തകള്‍ ശബരിമല സമരത്തിനെ വഴി തിരിച്ചു വിടുന്നതിന്റെ ഭാഗമാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. അതിന്റെ ഭാഗമായി കള്ളക്കേസില്‍ കുടുക്കിയ സുരേന്ദ്രനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാളെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കൊട്ടാരക്കര സബ്ജയിലിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.

Exit mobile version