വിദേശത്ത് നിന്നെത്തിയ ബന്ധുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട്: വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് നാൽപത്തെട്ടുകാരൻ മരിച്ചു. വാഹനം ഓടിക്കവെയാണ് പുല്ലമ്പാറ തേമ്പാക്കാല എംഎസ് നിവാസിൽ സലാഹുദ്ദീൻ മരിച്ചത്. വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു മരണം.

ചന്തവിള എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സലാഹുദ്ദീൻ വാഹനം നിർത്തുകയായിരുന്നു. പിന്നാലെ അദ്ദേഹം വാഹനത്തിനുള്ളിൽ കുഴഞ്ഞുവീണു. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവർ സലാഹുദ്ദീനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. നജുമാ ബീവി ആണ് ഭാര്യ. അജിംഷയാണ് മകൻ.

Exit mobile version