ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് നിരോധനം; ഇന്നുമുതല്‍ പിഴ ഈടാക്കും; ബദല്‍ മാര്‍ഗം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി ഇന്ന് അവസാനിക്കും. ഇതോടെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഇന്ന് മുതല്‍ കടക്കും. എന്നാല്‍ ബദല്‍ മാര്‍ഗം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം അംഗീകരിക്കാനാകില്ലെന്ന്് വ്യാപാരികള്‍ പറയുന്നു.

പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 മുതല്‍ 50000 രൂപ വരെയാണ് പിഴയായി ഈടാക്കുക. ആദ്യ തവണ 10,000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25,000വും 50,000വുമായി പിഴ ഉയരും. തുടര്‍ച്ചയായി പിഴ ഈടാക്കിയശേഷവും നിയമലംഘനം തുടര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. ആദ്യ രണ്ടാഴ്ചയിലെ ബോധവത്കരണത്തിന് ശേഷമാണ് പിഴ ഈടാക്കാനുള്ള തീരുമാനം.

പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പട്ട് വ്യാപാര സ്ഥാപനങ്ങളിലുള്‍പ്പെടെ അധികൃതര്‍ പരിശോധനകളും ഇന്ന് മുതല്‍ കര്‍ശനമാക്കം. ബദല്‍ മാര്‍ഗം ഒരുക്കാതെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ വ്യാപാരികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഈ നിരോധനം പെട്ടെന്ന് അംഗീകരിക്കാനാകില്ലെന്നും ബദല്‍ മാര്‍ഗം ഒരുക്കണമെന്നും ഇവര്‍ പറയുന്നത്. പിഴ ഈടാക്കിയാല്‍ കടകള്‍ അടച്ചു പ്രതിഷേധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Exit mobile version