കടയില്‍ നിന്നും വാങ്ങിച്ച മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി

കടയില്‍ നിന്നും വാങ്ങിച്ച മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. നോര്‍ത്ത് കളമശേരി സ്വദേശി വിന്‍സെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. മുട്ട പാകം ചെയുന്നതിനിടെയാണ് പ്ലാസ്റ്റിക് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കി.

കൊച്ചി കളമശേരിയില്‍ നിന്നും വാങ്ങിച്ച മുട്ടയിലാണ് പ്ലാസ്റ്റിക്. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടത്. മുട്ടയുടെ തൊണ്ടിനോട് ചേര്‍ന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്. ഇത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു.

ഉടന്‍ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകള്‍ ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബുകളിലേക്ക് അയയ്ക്കാനാണ് തീരുമാനം.

സാധാരണയായി അന്യ സംസ്ഥാനത്തുനിന്നാണ് ഇത്തരം വ്യാജ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് വിവരം. സംഭവം ഗൗരവമായി എടുത്ത് ഇതിനെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോവാനാണ് നഗരസഭയുടെ തീരുമാനം.

Exit mobile version