കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; ആറുപേര്‍ക്ക് ഗുരുതര പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കര്‍ണാടക ഇരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകര്‍(50) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കാറില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട്‌പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, ബാക്കി നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയ പാതയില്‍ പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Exit mobile version