ബൈക്കുകള്‍ കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടു; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: ബൈക്കുകള്‍ കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എംസി റോഡില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷന് സമീപമാണ് അപകടം. ഏവൂര്‍ ശ്രീരാഗത്തില്‍ അഭിരാജ് (19), കാരയ്ക്കാട് അമ്പാടി ജയന്‍ (20) എന്നിവരാണ് മരിച്ചത്.

യുവാക്കള്‍ ഓടിച്ചിരുന്ന ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടച്ച ബൈക്കുകള്‍ അതുവഴി കടന്നുവന്ന കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടാണ് യുവാക്കള്‍ക്ക് മരണം സംഭവിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു.

ദിനംപ്രതി റോഡപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ കൊറ്റനെല്ലൂരില്‍ ഇരുപത് വയസുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി നാലു കാല്‍നടയാത്രക്കാരാണ് മരിച്ചത്. ഇരിങ്ങാലക്കുട തൂമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കാവടി ഉത്സവം കണ്ടു മടങ്ങുകയായിരുന്നവരാണ്
മരിച്ചത്.

Exit mobile version