” പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര് ” ; കോഴിക്കോട് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാരനെതിരെ നടപടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാരനെതിരെ പരാതിയുമായി സിപിഎം. കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ പോലീസുകാരനെതിരെയാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം അനധികൃതമായി കസ്റ്റഡിയിലെടുത്തെത്തും മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം സംസാരിച്ചെന്നുമാണ് പരാതി.

പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പോലീസുകാരന്‍ ചോദിച്ചെന്നാണ് സിപിഎം പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

ഇത്തരം പ്രവണതകള്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയുന്നതല്ല. ശക്തമായ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സിപിഎം മുന്‍കയ്യെടുത്ത് സംഘടപിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.

Exit mobile version