മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ്: ചെവി വേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവ് മരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം രോഗി മരിച്ചതായി പരാതി. ചെവി വേദനയെ തുടര്‍ന്ന് ചികിത്സ തേടിയ ഇരുമ്പൂഴി സ്വദേശിയായ
പ്രകാശനാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ സൂപ്രണ്ടും, ഡ്യൂട്ടി ഡോക്ടറും ശ്രമിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇന്നലെ രാവിലെയാണ് ചെവിവേദനയെ തുടര്‍ന്ന് രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചെവിയില്‍ പഴുപ്പ് വന്നതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഡോക്ടര്‍മാര്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും പീന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.

മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സമഗ്ര അന്വേഷണം നടത്തി മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Exit mobile version