ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍: അനധികൃത അവധിയെടുത്ത ഡോക്ടര്‍മാരുള്‍പ്പെടെ 480 ജീവനക്കാര്‍ പുറത്തേക്ക്

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. അനധികൃതമായി അവധിയെടുത്ത ഡോക്ടര്‍മാരുള്‍പ്പെടെ 480 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

അവധിയിലായിരുന്നവര്‍ക്ക് സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നിട്ടും ജോലിയില്‍ പ്രവേശിക്കാതിരുന്ന 480 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ട് തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാന്‍ താത്പര്യം കാണിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു.

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതത്പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Exit mobile version