അച്ഛന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മകന്‍ മാറ്റേണ്ട, കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം; തര്‍ക്കം തീരാതെ കേരള കോണ്‍ഗ്രസ്

ആലപ്പുഴ; കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീരുന്നില്ല. കുട്ടനാട്ടില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. അതേസമയം ഒറ്റയ്ക്ക് ആര്‍ക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാകില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്ന് സിഎഫ് തോമസ് അറിയിച്ചു. 2016ല്‍ കെഎം മാണി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് ജേക്കബ് എബ്രഹാം. അദ്ദേഹം തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥിയാകുമെന്നും അച്ഛന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മകന്‍ മാറ്റണ്ട എന്നും ജാസഫ് വിഭാഗം വ്യക്തമാക്കി.

കുട്ടനാട് സീറ്റിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗത്തിന്റെ നേതൃയോഗം കുട്ടനാട്ടില്‍ ചേര്‍ന്നു. അതേസമയം, കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ യുഡിഎഫ് വിയോജിപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. അതിനിടെ ഈ മാസം ചരല്‍കുന്നില്‍ ചേരുന്ന സംസ്ഥാന സമിതിയില്‍ ജോസ് കെ. മാണി കുട്ടനാട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

Exit mobile version