തല്ലിയും ഓടിച്ചിട്ടും മീന്‍ പിടിച്ച് യുവാക്കള്‍! വാളയെയും ചെമ്പല്ലിയെയും തിലോപ്പിയയുമടക്കം 30 കിലോ മീന്‍ ചാക്കില്‍; ന്യൂജെന്‍ മീന്‍ പിടിത്തം വൈറല്‍, വീഡിയോ

വടി കൊണ്ട് അടിച്ചിട്ടും പുറകെ ഓടിച്ചിട്ടും വാളയെയും ചെമ്പല്ലിയെയും തിലോപ്പിയെയുമെല്ലാം കൊട്ടയിലാക്കുന്ന സുഹൃത്തുക്കളുടെ വീഡിയോ

ആലപ്പുഴ: മീനിനെ ഓടിപ്പിടിച്ച് യുവാക്കള്‍, കേള്‍ക്കുമ്പോള്‍ അല്‍പം തമാശയാണെന്നും തോന്നാം. പക്ഷേ സംഗതി കിടിലനാണ്. വടി കൊണ്ട് അടിച്ചിട്ടും പുറകെ ഓടിച്ചിട്ടും വാളയെയും ചെമ്പല്ലിയെയും തിലോപ്പിയെയുമെല്ലാം കൊട്ടയിലാക്കുന്ന സുഹൃത്തുക്കളുടെ വീഡിയോ വൈറലായിയിരിക്കുകയാണ്. ആലപ്പുഴ സ്വദേശികളായ ദിലീഷ്, ശ്രീനാഥ്, അരുണ്‍ എന്നിവരാണ് വ്യത്യസ്തമായി മീനിനെ പിടിക്കുന്നത്. 30 കിലോയില്‍ അധികം മീനാണ് ഇവര്‍ പിടിച്ചത്.

പതിവുപോലെ ജോഗിങ്ങിനിറങ്ങിയതാണ് ആലപ്പുഴ സ്വദേശികളായ ദിലീഷ്, ശ്രീനാഥ്, അരുണ്‍ എന്നിവര്‍. വെള്ളം കയറ്റിയിട്ടിരിക്കുന്ന കുട്ടനാട്ടിലെ പള്ളത്തുരുത്തി പാടശേഖരത്തില്‍ മീന്‍ പിടിക്കുന്ന നാട്ടുകാരെ കണ്ടതോടെ മൂവരും പാടത്തേക്കിറങ്ങി. ചൂണ്ടയും വലയുമൊന്നും കയ്യിലില്ല. ഉള്ളത് ഫോണ്‍ മാത്രം.

പിന്നെ കയ്യില്‍ കിട്ടിയ വടിയുമെടുത്ത് ഇറങ്ങി. മീനിനെ ചറപറാ അടിച്ചിട്ട് പിടിക്കാന്‍ തുടങ്ങി. വാളയും ചെമ്പല്ലിയും തിലോപ്പിയുമെല്ലാം കൊട്ടയില്‍. രണ്ടുവടികൊണ്ട് ഇവര്‍ പിടിച്ചത് 30 കിലോ മീനാണ്. ദിലീഷാണ് വേറിട്ട ഈ മീന്‍പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Exit mobile version