റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് റെക്കോര്‍ഡ് വില

ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് കൂടിയത്

കൊച്ചി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഇന്ന് പവന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇതോടെ സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില.

ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് കൂടിയത്. ഡിസംബര്‍ ഏഴിന് ഗ്രാമിന് 3,735 രൂപയും പവന് 29,880 രൂപയുമായിരുന്നു നിരക്ക്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,592.30 ഡോളറാണ് ഇന്നത്തെ നിരക്ക്.

Exit mobile version