‘ജെഎന്‍യുവില്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണ്’; കെ സുരേന്ദ്രന്‍

ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങള്‍ മാറുന്നത് കാണാതിരിക്കാന്‍ ആവില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു

തൃശ്ശൂര്‍: ജെഎന്‍യുവില്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജെഎന്‍യുവില്‍ കോണ്‍ഗ്രസും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാര്‍ത്തകളാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങള്‍ മാറുന്നത് കാണാതിരിക്കാന്‍ ആവില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ആക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു. തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്നാണ് വിദ്യാര്‍ത്ഥികളെ പരിഹസിച്ച് കൊണ്ട് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ജെഎന്‍ യുവില്‍ കോണ്‍ഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാര്‍ത്തകളാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ദേശീയമാധ്യമങ്ങള്‍ സത്യം പറയുമ്പോള്‍ മലയാള മാധ്യമങ്ങള്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്.ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങള്‍ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ്സ് സംഘമാണ്.

Exit mobile version