പൗരത്വ ഭേദഗതി നിയമം; പ്രതിഷേധങ്ങളെ ഭയപ്പെടില്ല, തെരുവിലേക്കിറക്കില്ലെന്ന് ഭീഷണിയുണ്ടായ അന്നുമുതല്‍ താന്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയാണ്; ഗവര്‍ണര്‍

കൊച്ചി: എന്തൊക്കെ പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും കടമയില്‍ നിന്ന് പിന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തിയ ഗവര്‍ണര്‍ ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രതിനിധി എന്ന നിലയില്‍ ഭരണഘടനയ്ക്കും നിയമത്തിനും എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത തനിക്കുണ്ട്. താന്‍ ഒരിക്കലും പ്രതിഷേധങ്ങളെ ഭയപ്പെടില്ല. തെരുവിലേക്കിറക്കില്ലെന്ന് ഭീഷണിയുണ്ടായ അന്നുമുതല്‍ താന്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

കടമയില്‍ നിന്ന് പിന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ല, എന്തൊക്കെ പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും എതിര്‍ക്കും. പൗരത്വ നിയമത്തിനെതിരായുള്ള ഇര്‍ഫാന്‍ ഹബീബിനെ പോലുള്ളവരുടെ അഭിപ്രായമാണ് സര്‍ക്കാരിനെ നയിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനായി സഭ ചേര്‍ന്നപ്പോള്‍ ജനങ്ങളുടെ നികുതി പണമാണ് ഉപയോഗിച്ചതെന്നും പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ ചരിത്ര കോണ്‍ഗ്രസിന് എന്താണ് അവകാശമാണുള്ളതെന്നും ഗവണര്‍ ചോദിച്ചു.

Exit mobile version