‘ഞാനൊരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡറാണ്, അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ’; എംഎ നിഷാദ്

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയ വ്യക്തിയാണ് സംവിധായകന്‍ എംഎ നിഷാദ്. ഇപ്പോഴിതാ ഇതിനെതിരെ വീണ്ടും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.

താനൊരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡറാണെന്നും അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ എന്ന് ചോദിച്ചാണ് എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തേ നമ്മുടെ ചന്ദ്രശേഖര്‍ ആസാദിനെ ലേശം പേടിയുണ്ടല്ലേ എന്നാണ് മോഡിയുടെ രാംലീലാ മൈതാനത്തെ പ്രസംഗത്തെ ട്രോളിക്കൊണ്ട് എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഞാനൊരു ഇന്‍ഡ്യന്‍ പാസ്സ്‌പോര്‍ട്ട് ഹോള്‍ഡറാണ്.അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ ?ചോദ്യം വളരെ സിമ്പിള്‍,ആണ്.ഉത്തരവും സിമ്പിളായി പറഞ്ഞാല്‍ മതി.
ആണോ.അല്ലയോ.?ഇവിടം മുതല്‍ നമ്മുക്ക് സംവേദിച്ച് തുടങ്ങാം എന്താ.മിത്രങ്ങള്‍ റെഡിയല്ലേ.സെന്‍കു അണ്ണനും ഈ ചോദ്യാവലിയില്‍ പങ്കെടുക്കാം.നിഷ്‌കു സംഘികള്‍ക്കും.ധ്വജ പ്രണാമം.

Exit mobile version